സംസ്ഥാനത്ത് 14 ജില്ലകളിലും യെല്ലോ അലേർട്ട്

News Desk

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും പ്രഖ്യാപിച്ച ഓറഞ്ച് അലേർട്ട് പിൻവലിച്ചു. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.

തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച 9 ജില്ലകളിലും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.

ജൂൺ 17 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂൺ 18 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂൺ 19 ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

error: Content is protected !!