മാസ്ക് ഇല്ല, പിഴയിട്ടു; പോലീസിനെ അടിച്ചും ചവിട്ടിയും സ്ത്രീകൾ

Web Desk

പിഴയീടാക്കിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് യുവതികൾ. സ്ത്രീകൾ പോലീസിനെ അടിക്കുകയും ചവിട്ടുകയും മുടി പിടിച്ച് വലിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പോലീസ് രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തു.ന്യൂഡൽഹിയിലെ പീരാഗരി മെട്രോ സ്റ്റേഷന് സമീപത്ത് വച്ചാണ് സംഭവം. മാസ്ക് ധരിക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീകളിലൊരാള്‍ക്ക് പോലീസ് 2000 രൂപ പിഴ ചുമത്തി. ഇതോടെ രണ്ട് സ്ത്രീകൾ ചേർന്ന് പോലീസുമായി വാക്കേറ്റമായി.

പോലീസിനെ അതിരൂക്ഷമായ ഭാഷയിലാണ് സ്ത്രീകൾ അധിക്ഷേപിച്ചത്. പോലീസ് ഉദ്യോഗസ്ഥൻ സത്രീകൾക്കെതിരായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. സർക്കാർ ഉദ്യോഗസ്ഥന്റെ തൊഴിൽ തടസ്സപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ് കേസ് എടുത്തിരിക്കുന്നതെന്ന് ഡി.സി.പി അറിയിച്ചു.

error: Content is protected !!