
Web Desk
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശംകളുമായി മലയാള സിനിമ താരങ്ങൾ. ‘വനിതാ ദിനാശംസകള്‍. ഇന്നല്ല എന്നും നിങ്ങളുടേത് ആവട്ടെ, കൂടെ ഉണ്ടാകും’,എന്നാണ് മമ്മൂട്ടി പറഞ്ഞത് . നടന് മോഹന്‍ലാലും വനിതാ ദിനാശംസകള്‍ അറിയിച്ചു. ‘ ഹാപ്പി വിമണ്‍സ് ഡേ’ എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്.വിമണ്‍സ് ഡേ എവരി ഡേ എന്നുകുറിച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്. ‘ നോട്ട് ജസ്റ്റ് ദിസ് ഡേ ബട്ട് എവരി ഡേ..ബി സ്ട്രോങ്, ബി ബോള്‍ഡ്, ബി പാഷനേറ്റ്, ബി ഇന്‍ഡിപെന്‍ഡന്റ്’ കുഞ്ചാക്കോ ബോബന് കുറിച്ചു.
വനിതാ ദിനാശംസകള്‍ നേര്‍ന്ന് നടി ഭാവനയും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.’ നിങ്ങള്‍ തകര്‍ത്തതെല്ലാം ഞാന്‍ എന്റേതായ വഴികളിലൂടെ തിരിച്ചുപിടിക്കും. അതില്‍ ആരോടും ഒരു വിശദീകരണത്തിനും നില്‍ക്കേണ്ട കാര്യമെനിക്കില്ല’, എന്നായിരുന്നു ഭാവനയുടെ പോസ്റ്റ്.വനിതാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഷാഫി പറമ്പില്‍ എം.എല്‍.എയും ഹൈബി ഈഡന് എം.പിയും രംഗത്തെത്തിയിരുന്നു. ആര്‍ത്തവ സമയത്തെ സ്ത്രീകളുടെ മാനസിക- ശാരീരിക പ്രയാസങ്ങളെക്കുറിച്ചും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് ഇരുവരും കുറിപ്പുകള്‍ പങ്കുവെച്ചിരിക്കുന്നത്.