താക്കോൽ ദ്വാര ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവം; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ കുടുംബം

WebDesk

താക്കോൽ ദ്വാര ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ശസ്ത്രക്രിയയിലെ ഗുരുതര പിഴവാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പ്രതികരിച്ചു.
ചെറുവത്തൂർ പുതിയകണ്ടം സ്വദേശി അംബികയ്ക്കാണ് താക്കോൽ ദ്വാര ശസ്ത്രക്രിയയെ തുടർന്ന് ജീവൻ നഷ്ടമായത്. ഈ മാസം അഞ്ചാം തീയതി ആണ് ഗർഭപാത്രത്തിൽ രൂപപ്പെട്ട മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയക്ക് അംബിക വിധേയായത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ സമയത്ത് ചെറുകുടലിനേറ്റ മുറിവും തുടർന്നുണ്ടായ അണുബാധയും ആണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ പരാതി.

error: Content is protected !!