
newsdesk
കണ്ണൂർ: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി. ഒരു കുട്ടിയുടേയും യുവതിയുടേയും നില ഗുരുതരമാണ്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. നാലും ആറും വയസുള്ള കുട്ടികളുമായി ഭർത്താവിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്.
ഉടൻ തന്നെ നാട്ടുകാര്‍ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. തുടർന്ന് അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർതൃവീട്ടുകാര്‍ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)