
newsdesk
കോഴിക്കോട്: എയിംസ് കോഴിക്കോട് ജില്ലയിൽ വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാലമായ കേരളത്തിന്റെ ആവശ്യമാണ് എയിംസ്. കിനാലൂരിൽ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അവിടെ എയിംസ് സ്ഥാപിക്കണമെന്നാണ് ആവശ്യമെന്നും മുഖറ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലം സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും ഇതിന്റെ നടപടി വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തവണയും കാണുമ്പോൾ ഈ പ്രശ്നം അവതരിപ്പിക്കാറുണ്ട്. ഇത്തവണയും അദ്ദേഹത്തെ ഓർമ്മപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.