വയോധികനെ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

News Desk

വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയിൽ വയോധികനെ ഗുരുതര പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. സുൽത്താൻബത്തേരി ആനിമൂട്ടില്‍ പീതാംബരന്‍ (62) ആണ് മരിച്ചത്. ബത്തേരി മന്ദംകൊല്ലി ബീവറേജസ് ഔട്ട്ലറ്റിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം.

കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് പാട്ടവയല്‍ സ്വദേശിയെയും, മന്ദംകൊല്ലിയിലെ തട്ടുകടയിലെ ജീവനക്കാരനായ കാലടി സ്വദേശിയായ ഒരാളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് മറ്റ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. മദ്യലഹരിയിലുള്ള തര്‍ക്കത്തിനിടയിലാവാം മരണപ്പെട്ടതെന്നാണ് സംശയിക്കുന്നത്.

error: Content is protected !!