newsdesk
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വയനാട് ദുരിതബാധിതർക്ക് 15 വീടുകൾ നിർമ്മിച്ചു നൽകും . ഇതിന്റെ ഭാഗമായി മുക്കം ഏരിയ കമ്മിറ്റിയുടെ ഫണ്ട് ശേഖരണാർത്ഥം ഏരിയ പ്രസിഡന്റ് കെ ടി നളേശൻ മുക്കം യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരം കുന്നത്തിൻ്റെ കൈയ്യിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി .യൂണിറ്റ് ട്രഷറർ സജീഷ് വയലത്ത് ജോയിൻ സെക്രട്ടറി ഷിബു കല്ലൂർ വൈസ് പ്രസിഡന്റ് എ കെ സിദ്ദിഖ് എന്നിവർ സാന്നിധ്യം വഹിച്ചു