വയനാട് മീനങ്ങാടിയിൽ 4 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ വയനാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു

കൽപ്പറ്റ : വയനാട് മീനങ്ങാടിയിൽ 4 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ വയനാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ്‌ ലഹനാസ് (25 വയസ്), മീനങ്ങാടി സ്വദേശി മുഹമ്മദ്‌ റാഷിദ്‌ (26 വയസ്) എന്നിവരാണ് പിടിയിലായത്.

തമിഴ്നാട് സ്വദേശിയായ ഒരാൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചു.

എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ.എം.കെ, പ്രിവന്റീവ് ഓഫീസർ വിജിത്ത്.കെ.ജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) രഘു.എം.എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സനൂപ്.എം.സി, അർജുൻ.കെ.എ (എക്‌സൈസ് സൈബർ സെൽ), വിഷ്ണു.എം.ഡി, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ സുദിവ്യഭായി.ടി.പി, ഫസീല.ടി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

error: Content is protected !!