തണ്ണീർക്കൊമ്പനെ തിന്നുതീർത്ത് കഴുകന്മാർ: ദിവസങ്ങൾ കൊണ്ട് അസ്ഥികൂടം

മാനന്തവാടിയെ വിറപ്പിച്ച തണ്ണീര്‍ക്കൊമ്പനെ അത്രപെട്ടെന്ന് ഒന്നും നമ്മളോട് മറന്നുപോയിക്കാണില്ല. മയക്കുവെടിവച്ച് പിടികൂടി ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ എത്തിച്ചപ്പോള്‍ ചരിഞ്ഞ ന്റെ ജഡം കര്‍ണാടക വനംവകുപ്പ് എന്തു ചെയ്തു എന്നതിനെ സംബന്ധിച്ച വാർത്തകളും ഇല്ലായിരുന്നു . സംസ്കരിച്ചെന്നോ കത്തിച്ചുകളഞ്ഞെന്നോ പലരും കരുത്തിയിട്ടുണ്ടാവും . എന്നാല്‍, ഒരു പകല്‍ മുഴുവന്‍ മാനന്തവാടി നഗരത്തെ ഭീതിയിലാഴ്ത്തിയ തണ്ണീർ കൊമ്പന്‍ കഴിഞ്ഞദിവസം ബന്ദിപ്പൂര്‍ വനത്തിലെ കഴുകന്മാരുടെ പ്രധാന വിഭവമായി മാറുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വനപാലകര്‍ തണ്ണീര്‍ക്കൊമ്പന്റെ ജഡം കഴുകന്മാര്‍ക്കു തീറ്റയായി നല്‍കുകയാണു ചെയ്തത്. ബന്ദിപ്പൂരിലെ കഴുകന്‍മാർക്ക് 3 ദിവസത്തിനുള്ളില്‍ തണ്ണീര്‍ക്കൊമ്പനെ തിന്നുതീര്‍ക്കാനാകും. പുതിയ മൃതദേഹങ്ങളെത്തിയാല്‍ വയനാട്ടില്‍നിന്നു പോലും കഴുകന്മാര്‍ ഇവിടെ പറന്നെത്തും. നൂറുകണക്കിനു കഴുകന്മാര്‍ ഒന്നിച്ചെത്തിയാല്‍ തണ്ണീര്‍ക്കൊമ്പന്റെ അസ്ഥികൂടം മാത്രമായി അവശേഷിക്കാൻ ദിവസങ്ങള്‍ മതി.

error: Content is protected !!