
WebDesk
“ദാരുണവും ലജ്ജാകരവുമാണ്. 3 ട്രെയിനുകൾ എങ്ങനെ കൂട്ടിയിടിക്കും? ആരാണ് ഉത്തരം പറയേണ്ടത്? എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു. ഓം ശാന്തി.” വിവേക് ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഒഡീഷയിലെ ട്രെയിനപകടം. മരിച്ചവരുടെ എണ്ണം 280 ആയി. ബാലസോറിന് സമീപമുള്ള ബഹനഗാ സ്റ്റേഷന് സമീപത്ത് വെച്ച് ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ്സാണ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ആദ്യം പാളം തെറ്റുന്നത്. പന്ത്രണ്ട് കോച്ചുകളാണ് പാളം തെറ്റി എതിർവശത്തുള്ള പാളത്തിൽ വീണത്.