‘കല്യാണമൊക്കെ വലിയ ചെലവല്ലെ’; നയന്‍താരയുമായുള്ള വിവാഹത്തെപ്പറ്റി വിഘ്‌നേഷ് ശിവന്‍

Entertainment Desk

ആരാധകരുടെ ഇഷ്ടജോഡികളാണ് തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ഇരുവരുടെയും വിവാഹത്തെപ്പറ്റി അത്തരമൊരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് വിഘ്‌നേഷ്.

ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക് മീ എനിത്തിംഗ് സെഷനിലായിരുന്നു വിവാഹത്തെപ്പറ്റിയുള്ള ചോദ്യത്തിന് വിഘ്‌നേഷ് കിടിലന്‍ മറുപടി നല്‍കിയത്. നിങ്ങളും നയന്‍താരയും എന്ന് വിവാഹം കഴിക്കുമെന്നായിരുന്നു വിഘ്‌നേഷിനോട് ഒരാള്‍ ചോദിച്ചത്. ‘വിവാഹത്തിനൊക്കെ വലിയ ചെലവ് വരില്ലേ സഹോദരാ. അതുകൊണ്ട് വിവാഹത്തിനായുള്ള പണം സ്വരൂപിക്കുകയാണ് ഇപ്പോള്‍. കൊറോണ കഴിയാന്‍ കാത്തിരിക്കുന്നു,’ എന്നായിരുന്നു വിഘ്‌നേഷ് പറഞ്ഞത്.

നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ്-നയന്‍താര ജോഡികളെ ആരാധകര്‍ ഏറ്റെടുത്തത്. ‘കാത്ത് വാക്കുള്ള രെണ്ട് കാതല്‍’ ആണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. അതേസമയം നയന്‍താര ബോളിവുഡിലേക്കെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ നായികയായിട്ടാണ് താരം ബോളിവുഡില്‍ അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നയന്‍താര ഹീറോയിന്‍ ആവുന്നതെന്നാണ് റിപ്പോര്‍ട്ട്. അറ്റ്ലി സംവിധാനം ചെയ്ത ബിഗിലില്‍ നയന്‍താരയായിരുന്നു നായികയായി എത്തിയത്. അറ്റ്ലി സംവിധാനം ചെയ്ത രാജ റാണി എന്ന ചിത്രത്തിലൂടെയായിരുന്നു താരം തമിഴ് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്.

error: Content is protected !!