
Local News
കാരശ്ശേരി പഞ്ചായത്തിൽ പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ശീതകാല പച്ചക്കറി തൈകൾ, (കാബേജ്, കോളിഫ്ലവർ ) ദീർഘകാല പച്ചക്കറികൾ ( മുള്ളാത്ത, മുരിങ്ങ, കാന്താരി, കറിവേപ്പ്, കോവൽ) എന്നിവ വാർഡുകളിലേക്ക് വിതരണം ചെയ്തു. വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ , സ്ഥിരം സമിതി അധ്യക്ഷൻമാരായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, കൃഷി ഓഫീസർ രേണുക, ഹരി, സിന്ധു , പനങ്ങാ പുറം ലത്തീഫ്, സുമ, രാധാകൃഷ്ണൻ എൻ.കെ. എന്നിവർ പങ്കെടുത്തു.