മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു; സംഭവിച്ചത് അശ്രദ്ധ: മന്ത്രി വി.ശിവന്‍കുട്ടി

Web Desk

പാറശാലയില്‍ സിപിഎം മെഗാ തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി. മെഗാ തിരുവാതിരക്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവാതിരക്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാറശാലയിൽ ചൊവ്വാഴ്ചയാണ് മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.ആർ.സലൂജയുടെ നേതൃത്വത്തിൽ 502 വനിതകളാണ് തിരുവാതിര കളിച്ചത്. സംസ്ഥാനത്ത് ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെയാണിത് നടന്നതെന്നത് വൻ വിമർശനത്തിനു വഴിതെളിച്ചിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 550 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

error: Content is protected !!