
Web Desk
ഉത്തർപ്രദേശിലെ ബസ്തിയിൽ അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ മറ്റ് രണ്ട് ഡോക്ടർമാർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സെപ്റ്റംബർ 27 നാണ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തത്. ബസ്തിയിലെ സദർ ഹോസ്പിറ്റലിലാണ് സംഭവം. ഡോക്ടർ സോഷ്യൽ മീഡിയയിലൂടെ തന്നോട് സൗഹൃദം സ്ഥാപിക്കുകയും, നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഡോക്ടറെ കാണാൻ പെൺകുട്ടിയും സമ്മതിച്ചു. പെൺകുട്ടി ലഖ്നൗവിൽ നിന്ന് ബസ്തിയിലെത്തി. ശേഷം ഡോക്ടർ, അധ്യാപികയെ തന്റെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ മറ്റ് 2 സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു. അവിടെ വച്ച് മൂന്ന് പേരും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. പ്രതിഷേധിച്ചപ്പോൾ മർദിച്ചതായി പെൺകുട്ടി ആരോപിക്കുന്നു. പെൺകുട്ടി ഒരു സ്വകാര്യ സ്ഥാപനത്തിൽ അധ്യാപികയാണ്.