രാത്രി വീടുകളില്‍ കയറി കതക് തട്ടുന്ന അജ്ഞാതൻ; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

Web Desk

തൊടുപുഴയില്‍ നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാതന്‍. ഷര്‍ട്ട് ധരിക്കാതെ രാത്രി വീടുകളില്‍ കയറി കതക് തട്ടുന്ന അജ്ഞാതന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.തൊടുപുഴ നഗരസഭ 6-ാം വാര്‍ഡിലെ ഒട്ടേറെ വീടുകളില്‍ ഇത്തരത്തില്‍ ആളെ കണ്ടെത്തിയിട്ടുണ്ട്. പാന്റ് മാത്രം ധരിച്ചാണ് നടപ്പ്. വീടുകളില്‍ എത്തി കതകില്‍ ശക്തമായി അടിക്കും. വീടിന് ചുറ്റും നടക്കും. ശബ്ദം ഉണ്ടാക്കിയാല്‍ ഓടി ഒളിക്കുന്നതാണ് രീതി. പലരും പേടിച്ച്‌ വീടിന് പുറത്തിറങ്ങാറില്ല. ആദ്യം ഭയന്നെങ്കിലും വാതില്‍ തുറന്ന ചന്ദ്രന്‍ എന്ന ആളോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. പോലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഭീതി പരത്തുന്നത് അതിഥി തൊഴിലാളിയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തൊഴിലാളികളുടെ താമസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്.

error: Content is protected !!