കടൽതീരത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു

Web Desk

ഏങ്ങണ്ടിയൂർ പൊക്കുളങ്ങര കടൽതീരത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. ഏകദേശം ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ കരക്കടിഞ്ഞത്. മൃതദേഹം അഴുകിയ നിലയിലാണ്. വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഒരു മാസം മുമ്പ് മുനക്കകടവ് അഴിമുഖത്ത് ഫൈബർ വള്ളം തിരയിൽ പെട്ട് മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടിരുന്നു. ഇവരിൽ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിരുന്നില്ല.

error: Content is protected !!