
Web Desk
തൃക്കാക്കരയിലെ വിജയം പിടിയുടെ പ്രവർത്തന ഫലം ഉമ തോമസ്. ചരിത്ര വിജയം സമ്മാനിച്ചതിന് നന്ദി. ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരം ആയിരുന്നില്ല, പിണറായിയും കൂട്ടരും യുഡി എഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. അത് മനസിലാക്കി തൃക്കാക്കരക്കാർ കൃത്യമായത് തെരെഞ്ഞെടുത്ത് വിജയം സമ്മാനിച്ചു. മുതിർന്ന നേതാക്കാളും പ്രവർത്തകരും എന്റെ ഒപ്പം നിന്നു. യു ഡിഎഫിന്റെ ഉജ്വലവിജയമാണിത്. ഈ ഭരണകൂടത്തിനേറ്റ തിരിച്ചടിയാണ് യുഡിഎഫിന്റെ വിജയമെന്ന് ഉമ തോമസ് പ്രതികരിച്ചു.ജനപക്ഷപരമായ വികസനം തന്നെയാണ് വേണ്ടതെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. പി ടി എത്രമാത്രമായിരുന്നു അവരുടെ മനസിലെന്ന് തെളിയിക്കുന്നതായിരുന്നു ജനവിധി. സർക്കാരിനെ 99 ൽ നിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പറഞ്ഞിരുന്നു, അത് പാലിച്ചുവെന്ന് ഉമ തോമസ് പറഞ്ഞു. ഈ വിജയം ഭരണകൂടത്തിനെതിരെയുള്ള മറുപടിയാണെന്നും അവർ കൂട്ടിച്ചേർത്തു.