
NEWSDESK
കുന്ദമംഗലം : 2 കികോ കഞ്ചാവുമായി രണ്ട് ഉത്തർ പ്രദേശ് സ്വദേശികളെ സ്കൂട്ടർ അടക്കം കുന്ദമംഗലം എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വയനാട് ദേശീയപാതയിൽ കുന്നമംഗലം അങ്ങാടിയുടെ അരികിൽ വെച്ച് കെ.എൽ 57 ടി 6624 സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്നു ഉത്തരപ്രദേശ് സ്വദേശികൾ . ഉത്തർപ്രദേശ് സ്വദേശികളായ ഫർക്കുന്ത് അലി ജുബൈർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ ആഷിക് ഷാനു അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മിൽട്ടൺ, പ്രീവേന്റീവ് ഓഫീസർമാരായ വിപിൻ. പി, സന്ദീപ് എൻ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്ത് എൻ, റെനിഷ്, ജിത്തു പി പി, അജിത്ത്.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബഷിർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സ്കൂൾ തുറന്നതോടെ പ്രദേശത്ത് എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.