
Web Desk
സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. ദേശീയപാതകളിൽ ഉൾപ്പെടെ പരിശോധന കര്‍ശനമാക്കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതൽ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം. എറണാകുളത്ത് 39 ഉം കോഴിക്കോട് 32 ഉം തൃശൂരിൽ 29 ഉം പഞ്ചായത്തുകൾ മുഴുവനായി ട്രിപ്പിൾ ലോക് സൗൺ പ്രഖ്യാപിച്ചു. കൊല്ലത്ത് 22 ഉം പത്തനംതിട്ടയിൽ 17 ഉം പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗൺ. ഇവിടങ്ങളിൽ അവശ്യ സാധന കടകൾ മാത്രമേ പ്രവർത്തിക്കൂ.
രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ രാത്രി കർഫ്യൂവും നിലവിൽ വന്നു. ആശുപത്രി യാത്രകൾ, അവശ്യ സർവീസുകൾ, ചരക്കു നീക്കം, മരണവുമായി ബന്ധപ്പെട്ട യാത്രകള്‍, ദീർഘയാത്ര കഴിഞ്ഞുള്ള മടക്കം എന്നിവയ്ക്കു മാത്രമാണ് അനുമതി. മറ്റുള്ള അത്യാവശ്യ യാത്രക്കാർ സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. അനാവശ്യയാത്രക്കാരെ പലയിടങ്ങളിലും പൊലീസ് തടഞ്ഞ് മുന്നറിയിപ്പ് നല്കി വിട്ടു. കെ എസ് ആര്‍ ടി സി സര്‍വീസുകളുമുണ്ടാകില്ല. അതേ സമയം പകലത്തെ തിരക്ക് കുറയ്ക്കുകയാണെന്ന് അത്യാവശ്യമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം കൂടുതല്‍ നിയന്ത്രമങ്ങള്‍ ആവശ്യമാണോ എന്ന കാര്യം ചര്‍ച്ച ചെയ്യും. നാളെ ചേരുന്ന വിദഗ്ധസമതിയോഗം നിലവിലെ സർക്കാർ നടപടികളിൽ വരുത്തേണ്ട മാറ്റങ്ങൾ തീരുമാനിക്കും.