ബംഗളൂരുവില്‍ കാറപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ ഏഴ് മരണം

Web Desk

ബംഗളൂരുവില്‍ കാര്‍ കെട്ടിടത്തിലിടിച്ച്‌​​ഒരു മലയാളി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. അമിത വേഗതയാണ്​ അപകട കാരണമെന്നാണ്​ വിവരം.ചൊവ്വാഴ്ച വെളുപ്പിന്​ 2.30ഓടെയായിരുന്നു അപകടം. ബംഗളൂരുവിന്‍റെ തെക്കുകിഴക്കന്‍ ഭാഗമായ കോരമംഗല പ്രദേശത്താണ്​ സംഭവം.അമിത വേഗതയിലെത്തിയ ഓഡി കാര്‍ റോഡരികിലെ കെട്ടിടത്തിലേക്ക്​​ ഇടിച്ചുകയറുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. അക്ഷയ് ഗോയലാണ് മരിച്ച മലയാളി. ഡി.എം.കെ. ഹൊസൂര്‍ എം.എല്‍എ വൈ. പ്രകാശിന്റെ മകനും അപകടത്തില്‍ മരിച്ചു. മൂന്ന് സ്ത്രീകളടക്കം ആറ് പേര്‍ അപകട സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരണമടത്തത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

error: Content is protected !!