
newsdesk
കോഴിക്കോട്:ഷോഭീന്ദ്രൻ തണലോരം പദ്ധതിയിലൂടെ പൊതു സ്ഥാപനങ്ങളിലെ ഒഴിഞ്ഞ ഇടങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ട് മാതൃകയായി പ്രൊവിഡൻസ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥിനികൾ. മെഗാ വൃക്ഷത്തൈ നടീൽ പദ്ധതിയുടെ ഭാഗമായി 4000 ത്തോളം ഫലവൃക്ഷതൈകൾ കോഴിക്കോട് നാഷണൽ ഇന്സ്ടിട്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നട്ട്കൊണ്ട് ഉദ്‌ഘാടനം ചെയ്തു.
സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ എൻ അൻസർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കോഴിക്കോട് എൻ ഐ ടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി. പ്രോവിഡൻസ് വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ അഷ്മിത മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് എൻഐടി രജിസ്ട്രാർ ഡോ. ശ്യാമസുന്ദര എം. എസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ സംഗീത ജി കൈമൾ, ഡോക്ടർ അർച്ചന ഇ ആർ, ഗ്രീൻ ക്ലീൻ കേരള മിഷൻ കൺവീനവർ. ഇക്ബാൽ, തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത പ്രകൃതി സംരക്ഷൻ ശോഭീന്ദ്രന്റെ സ്മരണാർത്ഥം വരും ദിവസങ്ങളിലായി അനേകം പൊതു സ്ഥാപനങ്ങളിൽ പതിനായിരത്തോളം ഫലവൃക്ഷതൈകൾ നട്ട് തണലോരം വിശാലമാക്കുകയാണ് ലക്ഷ്യം.