മൂന്നാംപക്കം താനും ഉയിര്‍ത്തെഴുന്നേല്‍ക്കും; കുഴിയിൽ ജീവനോടെ കിടന്ന പാസ്റ്റർക്ക് ദാരുണാന്ത്യം

Web Desk

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം താനും ക്രിസ്തുവിനെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ മുതിര്‍ന്ന പാസ്റ്റര്‍ക്ക് ദാരുണാന്ത്യം.ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്. വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇദ്ദേഹം കൈകാലുകള്‍ ബന്ധിച്ച്‌ കുഴിയില്‍ ഇറങ്ങി കിടന്നത്. തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം താന്‍ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകുമെന്നും ഇദ്ദേഹം വിശ്വാസികളോട് അവകാശപ്പെട്ടു.

പാസ്റ്ററുടെ അവകാശവാദം അനുയായികള്‍ വിശ്വസിക്കുകയും ഇയാളെ മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴി മാന്തിയപ്പോള്‍ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നുപേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തു. മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് ഇവര്‍ സംഭവം പൊലീസിനെ അറിയിക്കുന്നത്. സഹായികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്.

error: Content is protected !!