
newsdesk
വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് സമര്‍പിച്ച അടിയന്തരാവശ്യങ്ങള്‍ക്ക് പരിഹാരം തേടുന്നതിന്റെ ഭാഗമായി വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നാളെ സമരം നടത്തുന്നു .
ഹോട്ടലുകളും മെഡിക്കല്‍ഷോപ്പുകളും സംസ്ഥാന അടിസ്ഥാനത്തില്‍ തന്നെ പിന്തുണ അറിയിച്ചതിനാല്‍ പണിമുടക്ക് പൂര്‍ണമായിരിക്കും. കൂടാതെ മലഞ്ചരക്കു മേഖലയും കടയടപ്പ് സമരത്തില്‍ പങ്കെടുക്കും. മറ്റ് ജില്ലകളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ പൂര്‍ണമായി അടച്ചിടുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ അവ ദിവസം മുഴുവന്‍ അടച്ചിടാതെ ഭാഗികമായി മാത്രമേ അടക്കു.