
Breaking news
തിരുവമ്പാടിയിൽ അയൽവാസികൾ തമ്മിൽ സംഘർഷം. ഒരാൾ കൊല്ലപ്പെട്ടു. ചാലിൽതൊടികയിൽ മോഹൻദാസ് ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ രജീഷിന്റെ മർദനമേറ്റാണ് മോഹൻദാസ് കൊല്ലപ്പെട്ടത്. പ്രതിയായ രജീഷ് ഒളിവിലാണ് .ഇയാൾക്കായി തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. വഴിതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. ഉച്ചക്ക് മൂന്നുമണിയോടെയാണ് സംഭവം. മോഹൻദാസിന്റെ വീടുമുറ്റത്തു വെച്ചാണ് കൊല നടന്നത്. കല്ലുകൊണ്ടേറ്റ മർദനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ്തിലേക്ക് മാറ്റി . താമരശ്ശേരി ഡി വൈ എസ് പി അഷറഫ്, തി രുവമ്പാടി ഇൻസ്പെക്ടർ സുമിത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.