ഫുട്ബോൾ കോച്ചിങ്ങിന്‍റെ മറവില്‍ കുട്ടികളെ ഉപയോഗിച്ച് പ്രകൃതി വിരുദ്ധ പീഡനം ; ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകൾ നടത്തുന്ന ഏനാമാവ് കരുവന്തല സ്വദേശി 52 ക്കാരൻ പോലീസ് പിടിയിൽ

newsdesk

തൃശൂർ : ഫുട്ബോൾ കോച്ചിങ്ങിന്‍റെ മറവില്‍ കുട്ടികളെ ഉപയോഗിച്ച് പ്രകൃതി വിരുദ്ധ പീഡനം നടത്തിവന്നിരുന്ന ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകൾ നടത്തുന്ന52 ക്കാരൻ പോലീസ് പിടിയിൽ
തൃശൂർ ഏനാമാവ് കരുവന്തല സ്വദേശി അനിൽ ആണ് പിടിയിലായത്..
മസാജിംഗ് നടത്തുക എന്ന വ്യാജേനയാണ് പ്രതി കുട്ടികളെ പ്രകൃതി വിരുദ്ധ പ്രവർത്തികൾക്ക് വിധേയമാക്കിയിരുന്നത്..

പിടിയിലായ അനില്‍ നിരവധി നാളുകളായി ചെറിയ കുട്ടികൾക്കും, വലിയ കുട്ടികൾക്കുമായി ഫുട്ബോൾ/ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകൾ സംഘടിപ്പിച്ചു വന്നിരുന്ന ആളാണ്. കോച്ചിംങ്ങിന് വരുന്ന കുട്ടികൾക്ക് ഇയാളുടെ വീട്ടിൽ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രതി സ്കൂളിലേക്ക് പോയിരുന്നു 9 വയസ്സുള്ള ആൺകുട്ടിയെ ഏനാമാവ് ഷാപ്പിന് സമീപത്തുനിന്ന് ഓട്ടോറിക്ഷയിൽ ബലമായിപിടിച്ചു കയറ്റി കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടിയെ പ്രതി തന്‍റെ വെള്ളാശേരി പാടത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകുന്നത് മറ്റു കുട്ടികള്‍ കണ്ടിരുന്നു. തുടര്‍ന്ന് കുട്ടികളും അവരുടെ രക്ഷിതാക്കളും അന്വേഷിച്ചെത്തിയപ്പോള്‍ ഇയാൾ കുട്ടികളെ തടവിലാക്കി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തുകയായിരുന്നു .

നാട്ടുകാർ വീടു വളഞ്ഞതറിഞ്ഞ് ഇയാൾ കുട്ടികളെ അടുക്കളയിലെ റാക്കിന് മുകളിലേക്ക് കയറ്റിയിരുത്തുകയും മിണ്ടിയാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാവറട്ടി എസ് എച്ച് ഒ എം.കെ രമേഷിൻ്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

error: Content is protected !!