തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ കരാട്ടെ കുട്ടികൾക്കുള്ള ഓറഞ്ചു ബെൽറ്റ് വിതരണവും,പെൺകുട്ടികൾക്കു നൽകുന്ന സൈക്കിളുകളുടെ കൈമാറ്റ ചടങ്ങും നടന്നു

മുക്കം : തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ കരാട്ടെ കുട്ടികൾക്കുള്ള ഓറഞ്ചു ബെൽറ്റ് വിതരണവും SBI CSR ഫണ്ടിൽ നിന്നും സ്കൂളിലെ പെൺകുട്ടികൾക്കു നൽകുന്ന സൈക്കിളുകളുടെ കൈമാറ്റ ചടങ്ങും നടന്നു .
ചടങ്ങ് ലിന്റോ ജോസഫ് എം എൽ എ എ ഉദ്ഘാടനം ചെയ്തു .

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയും , അപകടഘട്ടങ്ങളിൽ സ്വയം പ്രതിരോധിക്കാനുള്ള അറിവ് നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെതോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ രണ്ടു വര്ഷം മുമ്പ് ആരംഭിച്ചതാണു കരാട്ടെ ക്‌ളാസ് .ഒന്നാം ക്‌ളാസ് മുതൽ 7 വരെ യുള്ളനൂറോളം കുട്ടികൾ ഇപ്പോൾ കരാട്ടെ പഠിക്കുന്നുണ്ട് .പഠന ഘട്ടം അനുസരിച്ചു മഞ്ഞ ബെൽറ്റ് കഴിഞ്ഞവർക്കുള്ള ഓറഞ്ചു ബെൽറ്റ് നൽകുന്ന ചടങ്ങാണ് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തത് .അതോടൊപ്പം എസ് ബി ഐ സി എസ് ആർ ഫണ്ടിൽ നിന്നും സ്കൂളിലെ പെൺകുട്ടികൾക്ക് നൽകുന്ന 10 സൈക്കിളുകളുടെ കൈമാറ്റ ചടങ്ങും നടന്നു .

തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഒരു പാട് മാതൃകകൾ കാണിച്ച ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിൽ ഒന്നാണ് തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂൾ എന്നും അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ സ്കൂളുകൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ടെന്നും എം എൽ എ പറഞ്ഞു

പി ടി എ പ്രസിഡന്റ് വൈ പി അഷറഫ് അധ്യക്ഷൻ ആയ ചടങ്ങിൽ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ദീപ്തി യും ,എസ് ബി ഐ പ്രതിനിധി ഹരീഷും മുഖ്യാതിഥികളായി .കൊടിയത്തൂർ പഞ്ചായത് എൽ പി സ്കൂൾ കായികമേളയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ എഇഒ അനുമോദിച്ചു .

പ്രധാനാധ്യാപിക ബി ഷെറീന ,വാർഡ് മെമ്പർ സുഹാസ് ,എസ് എം സി ചെയർമാൻ സോജൻ മാത്യു ,എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് ,സ്റ്റാഫ് സെക്രട്ടറി ഹണി ടീച്ചർ എന്നിവർ സംസാരിച്ചു .

error: Content is protected !!