തോട്ടുമുക്കത്ത് ഓട്ടോ ഡ്രൈവർക്ക് നേരെ ക്രൂരമർദ്ദനം; വണ്ടി തട്ടിയതിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് വധശ്രമത്തിൽ, പ്രതിക്കായി തിരച്ചിൽ

തോട്ടുമുക്കം : തോട്ടുമുക്കത്ത് ഓട്ടോറിക്ഷാ തൊഴിലാളിക്ക് നേരെ ക്രൂരമായ മർദ്ദനം. തോട്ടുമുക്കം ട്രാക്കിലെ ഓട്ടോ ഡ്രൈവറായ എടക്കാട്ടുപറമ്ബ് സ്വദേശി ചന്ദ്രനാണ് (52) ഇന്ന് രാവിലെ ക്രൂരമായ അക്രമത്തിന് ഇരയായത്.

ട്രാക്കിൽ നിർത്തിയിട്ട ഓട്ടോക്ക് അതിലെ വന്ന ഫിഷ് കടയിലേക്ക് ഐസ് കൊണ്ടുവരുന്ന വാഹനം തട്ടുകയും അതു ചോദ്യം ചെയ്തതിനു ആണ് തന്നെ മർദിച്ചത് എന്നും ചന്ദ്രൻ പറഞ്ഞു

അക്രമത്തിൽ ചന്ദ്രന്റെ തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്നാണ് അദ്ദേഹത്തെ ഉടൻ തന്നെ മുക്കം ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!