newsdesk
തോട്ടുമുക്കം ഗവൺമെൻറ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.സ്കൂൾ പ്രധാനാധ്യാപിക ബി ഷെറീന പതാക ഉയർത്തി .വയനാട്ടിലെയും വിലങ്ങാടിലെയും ദുരന്തത്തിൽ മരിച്ചവർക്ക് വേണ്ടിയുള്ള മൗന പ്രാര്ഥനയോടെയാണ് പൊതു ചടങ്ങുകൾ ആരംഭിച്ചത് .ചടങ്ങിൽ പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷൻ ആയി .
സ്വാതന്ത്ര സമര കാലത്തെ പ്രാദേശിക സമരങ്ങളിൽ പങ്കെടുത്തു ജയിൽ വാസം അനുഭവിച്ച മുഹമ്മദലി സാഹിബിനെ പ്രധാനാധ്യാപികയും പി ടി എ അംഗങ്ങളും ചേർന്ന് പൊന്നാടയിട്ട് ആദരിച്ചു .സ്വാതന്ത്ര സമരകാലത്തെ കുറിച്ച് കുട്ടികളുമായി സംവാദം നടത്തി
സ്കൂളിലേക്കുള്ള വിവിധ പത്രങ്ങളുടെ വിതരണ ഉത്ഘാടനംഎസ് എം സി ചെയർമാൻ സോജൻ മാത്യു നിർവഹിച്ചു .എം പി ടി എ പ്രസിഡന്റ് ജിസ്ന ,സ്കൂൾ ലീഡർ അബ്ദുൽ ഹഖ് ,ഷംന റിയാസ് ,സൗജത് ,ബിജു സി ,ഹണി ടീച്ചർ ,എന്നിവർ ആശംസ അറിയിച്ചു
തുടർന്ന് കൂട്ടികൾക്ക് പായസ വിതരണവും നടത്തി