
Web Desk
കുട്ടികളിൽ മലയാളം അക്ഷരങ്ങൾ എങ്ങനെ പഠിപ്പിച്ച് എടുക്കാം എന്ന ചിന്തയിൽ നിന്നാണ് അക്ഷര പാമ്പും കോണിയും എന്ന ആശയത്തിന്റെ ഉദയം.തോട്ടുമുക്കം ഗവർമെന്റ് യു.പി സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപകൻ സുഭാഷ് മാഷാണ് ഈ ആശയം കൊണ്ടു വന്നത്. സ്കൂളിലെ അധ്യാപകൻ ജീവാഷ്മാഷ് അക്ഷര പാമ്പും കോണിയും തയ്യാറാക്കാൻ പൂർണ പിന്തുണ നൽകി. അങ്ങനെ മലയാളം അക്ഷരങ്ങൾ ടൈപ്പ് ചെയ്ത് ഒരു കാരംസ് ബോർഡിന്റെ സൈസിൽ പ്രിന്റ് എടുക്കുകയും അത് ബോർഡിൽ ഒട്ടിക്കുകയും ചെയ്തു. അക്ഷര പാമ്പും കോണിയും കളിക്കാൻ ആവശ്യമായ വലിയ ഡൈസ് മരകട്ടകൊണ്ട് തയ്യാറാക്കിയതാണ്.
ഇത് കുട്ടികൾക്ക് ഗ്രൂപ്പായും രണ്ട് പേര് ചേർന്ന് കളിക്കാവുന്നതാണ്. കുട്ടികൾ ഡൈസ് ഇട്ട് കിട്ടിയ നമ്പറിൽ കു ട്ടിയുടെ കളിക്കുന്ന കോയിൻ വെക്കുകയും വെച്ച അക്ഷരം പറയുകയും അക്ഷരം കൊണ്ട് ഒരു വാക്ക് പറയുകയും ഇത്തരത്തിൽ കളി പുരോഗമിക്കുന്നു. കളിയിലൂടെ ആയതു കൊണ്ട് കുട്ടികൾക്കും ഇത് വളരെ ലളിതമായി അക്ഷരങ്ങൾ പഠിക്കാൻ സഹായിക്കുന്നുണ്ട്.

ഈ കളി ഒന്നാം ക്ലാസിൽ അക്ഷരങ്ങളും ചെറിയ വാക്കിലും, ക്ലാസ് ഉയരുന്നതിനനുസരിച്ച് വാക്കിൽ നിന്ന് വാചകത്തിലേക്കും കളി ഉയർത്തി കൊണ്ടു പോകാം.