കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുത്തു

Local News

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിൻ്റെ ഭാഗമായി ആറ് വർഷത്തേക്ക് കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയവരെ ഒരു വർഷത്തിന് മുന്നേ തിരിച്ചെടുത്തു. കോൺഗ്രസ്സ് മുക്കം മണ്ഡലം മുൻ പ്രസിഡൻ്റ് എൻ.പി.ഷംസുദ്ധീൻ, കെ.സി.മുസ്സ എന്നിവർക്കെതിരെയുള്ള നടപടിയാണ് പുതിയ ഡി.സി.സി.പ്രസിഡൻ്റ് പ്രവീൺ കുമാർ പിൻവലിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ്.വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചതായി പ്രാദേശിക നേതൃത്വം പരാതി ഉന്നയിച്ചതിനെ തുടർന്ന് , 2020 ഡിസംബർ 11നാണ് ആറ് വർഷത്തേക്ക് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊ കൊണ്ട് അന്നത്തെ ഡി.സി.സി.പ്രസിഡൻറ് യു.രാജീവൻ മാസ്റ്റർ അച്ചടക്ക നടപടി കൈക്കൊണ്ടിരുന്നത്. നഗരസഭയിലെ 18, 19, 20, ഡിവിഷനുകളിലെ വെൽഫെയർ പാർട്ടി സ്ഥനാർത്ഥികളെ പരാജയപ്പെടുത്താനായി ഇടതു പക്ഷത്തോടൊപ്പം ചേർന്ന് ജനകീയ മുന്നണിയുണ്ടാക്കിയെന്നായിരുന്നു പരാതി. അതേ സമയം പുതിയ നേതൃത്വത്തിന് കീഴിൽ ഗ്രൂപ്പ് രഹിത പ്രവർത്തനമാണ് ലക്ഷ്യമിടുന്നതെന്ന് ആണയിടുംമ്പോഴും ഐ.വിഭാഗത്തിൻ്റെ പ്രവർത്തന വിജയമാണ് ഇവർക്കെതിരെയുള്ള നടപടി പിൻവലിച്ചതിന് പിന്നാലെന്നാണ് വിവരം. ഇവർക്കൊപ്പം പുറത്താക്കിയിരുന്ന പ്രസാദ് ചേനാം തൊടികയെ തിരിച്ചെടുക്കാത്തതാണ് ഇതിന് ഉദാഹരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതോടൊപ്പം പുതിയ ഡിസിസി പ്രസിഡൻ്റിന് കീഴിൽ ജില്ലയിലെ പാർട്ടി പൂർണ്ണമായും പഴയ കരുണാകരവിഭാഗത്തിനും ഒരു വിഭാഗം ഐ വിഭാഗത്തിനും കീഴിലായതായും ആക്ഷേപമുയർന്നിട്ടുണ്ട്.

error: Content is protected !!