തിരുവമ്പാടിയിൽ ലീഗിൽ വിഭാഗീയത രൂക്ഷം;ലീഗ് വിമതർ പരസ്യ പോരിന്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു

തിരുവമ്പാടി; മുസ്ലീം ലീഗിൽ വിഭാഗീയത രൂക്ഷമായ തിരുവമ്പാടിയിൽ ലീഗ് വിമതർ പരസ്യ പോരിന്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ്റെ നേതൃത്വത്തിൽ പുല്ലൂരാംപാറ ലീഗ് ഹൗസിൽ വിമതർ യോഗം ചേർന്നു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി 40 ഓളം പേര് യോഗത്തിൽ പങ്കെടുത്തു . 25 പേർ പാർട്ടി ഭാരവാഹിത്വം രാജിവെയ്ക്കുകയും ചെയ്തു

യോഗത്തിൽ തിരുവമ്പാടി ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം .കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാര്ത്ഥി സി പി ചെറിയ മുഹമ്മദിനെ തോല്പിച്ചതിൽ ഇപ്പൊഴതെ നിയോജക മണ്ഡല പ്രസിഡന്റ് സി കെ കാസിമിന് മുഖ്യ പങ്കുണ്ടെന്നു ആരോപണം . മുസ്ലിം ലീഗിലെ കേടുകളെ നീക്കം ചെയ്തിട്ട് മാത്രമേ ഞങ്ങളുടെ പോരാട്ടം നിൽക്കൂ .ഇനി മുസ്ലിം ലീഗിലേക്ക് തിരിച്ചു എടുത്തിട്ടില്ലെങ്കിലും ലീഗിനെ തിരുത്താൻ ഉള്ള സംവിധാനങ്ങൾ ഞങ്ങളുടെ കയ്യിലുണ്ടെന്നും ലീഗിനുള്ളിൽ ഗ്രൂപ്പിസം ഉണ്ടാക്കുകയാണ് നിയോജക മണ്ഡലം പ്രെസിഡന്റ് അടക്കമുള്ള ചില നേതാക്കൾ ചെയ്യുന്നതെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

ലീഗിനകത്ത് വിഭഗീയത പ്രവർത്തനങ്ങൾ നടത്താൻ അവസരങ്ങൾ ഉണ്ടാക്കുന്നത്
ലീഗ് നിയോജകമണ്ടലം പ്രസിഡന്റ് ck കാസിമും ,ജനറൽ സെക്രട്ടറി പി ജി മുഹമ്മദും എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു .

error: Content is protected !!