സൗജന്യ മെഡിക്കൽ ക്യാമ്പ്

തിരുവമ്പാടി : വൈഎംസിഎ യുടെയും തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും, സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളി തിരുവമ്പാടിയുടെയും മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നാം തീയതി ചൊവ്വാഴ്ച (01/09/2026) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ തിരുവമ്പാടി സെക്രട്ടറി ഹാർട്ട് ഫൊറോന പള്ളി പാരീഷ് ഹാളിൽ വച്ച് സൗജന്യ കിഡ്നി രോഗ നിർണയവും ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു.

തിരുവമ്പാടി എംഎൽഎ സി കെ കാസിം ഉദ്ഘാടനം നിർവഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ആധാർ കാർഡ് കൊണ്ടുവരേണ്ടതാണ്. മുൻകൂർ ബുക്കിങ്ങിന് മോസസ് സ്റ്റോഴ്സ് എസ്ബിഐ തിരുവമ്പാടി മുൻവശം, ഫ്രീസ് വെൽ കോഴിക്കോട് റോഡ് തിരുവമ്പാടി.
അന്വേഷണങ്ങൾക്ക്:- 6282853435, 9847172444, 9947051551, 9048216505, 9446253703.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!