തിരുവമ്പാടി ITI ട്രെയിനി കൾക്ക് നൽകി വരുന്ന ന്യൂട്രിഷൻ പുനസ്ഥാപിക്കുക ;KSU പഠിപ്പ് മുടക്ക് സമരം നടത്തി

തിരുവമ്പാടി: തിരുവമ്പാടി ITI ട്രെയിനി കൾക്ക് നൽകി വരുന്ന ന്യൂട്രിഷൻ പുനസ്ഥാപിക്കുക ആവശ്യം ഉന്നയിച്ച് കെഎസ്‌യു പഠിപ്പ് മുടക്ക് സമരം നടത്തി ഇതിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ യോഗത്തിൽ കെഎസ്‌യു പ്രസിഡൻറ് അനഘാ ബാബു അധ്യക്ഷത വഹിച്ചു . തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് റോബർട്ട് നെല്ലിക്കാത്ത തെരുവിൽ, യൂത്ത് കോൺഗ്രസ് അസംബ്ലി സെക്രട്ടറി അജ്മൽ യു സി , ക്യാമ്പസ് കോഡിനേറ്റർ ജിതിൻ അരീക്കോട് , യൂണിറ്റ് ജോയിൻ കൺവീനർ റീത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുസിം രാജ് യോഗത്തിന് നന്ദി പറഞ്ഞു.

error: Content is protected !!