നായ മാന്തിയത് കാര്യമാക്കിയില്ല; യുവാവ് പേവിഷബാധയേറ്റ് മരിച്ചു

Web Desk

നായ മാന്തിയത് കാര്യമാക്കാതിരുന്നതിനെത്തുടര്‍ന്ന് യുവാവ് ആഴ്ചകള്‍ക്ക് ശേഷം പേവിഷബാധയേറ്റ് മരിച്ചു.മുത്തങ്ങ സ്വദേശിയായ കിരണ്‍കുമാര്‍ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു.

തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിച്ച ശേഷം മടങ്ങിയെത്തിയതിന് ശേഷമാണ് കിരണിന് അസ്വസ്ഥതകള്‍ തുടങ്ങിയത്. വെള്ളം കാണുമ്പോൾ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. നൂല്‍പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചു. ആശുപത്രിയില്‍ വച്ചാണ് ആഴ്ചകള്‍ക്ക് മുന്‍പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയ കാര്യം കിരണ്‍ പറയുന്നത്.

error: Content is protected !!