അതിർത്തിയിൽ ടെൻ്റിന് തീപിടിച്ച് മലയാളി സൈനികൻ മരിച്ചു

Web Desk

ജമ്മു കശ്മീരില്‍ ടെന്റിന് തീപിടിച്ച് മലയാളി സൈനികന്‍ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി വടുതല കുന്നേല്‍ അനീഷ് ജോസഫാണ് മരിച്ചത്. ബിഎസ്എഫ് ജവാനായിരുന്നു അനീഷ്. ഇന്നലെ അര്‍ധരാത്രിയാണ് അപകടം നടന്നത്. അതിര്‍ത്തിയിലെ ബാരാമുള്ള ഭാഗത്ത് ബിഎസ്എഫ് ജവാന്‍മാര്‍ ഒറ്റയ്ക്ക് കാവല്‍ നില്‍ക്കുന്ന ടെന്റുകളില്‍ ഒന്നിലായിരുന്നു അനീഷ് ഉണ്ടായിരുന്നത്. തണുപ്പ് നിയന്ത്രിക്കാനായി വെച്ചിരുന്ന ഹീറ്ററില്‍ നിന്നാകാം തീ പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.

തീപിടിച്ചതിനെ തുടര്‍ന്ന് ടെന്റില്‍ നിന്ന് എടുത്തു ചാടിയ അനീഷ്, പതിനഞ്ചടിയോളം താഴേക്ക് പതിച്ചു. വീഴ്ചയില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. ഇദ്ദേഹത്തിന്റെ ഭാര്യ സിആര്‍പിഎഫ് ഉദ്യോഗസ്ഥയാണ്. രണ്ട് മക്കളുണ്ട്. ഈവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി മടങ്ങാനിരിക്കുകയായിരുന്നു.

error: Content is protected !!