കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

Web Desk

കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. നസ്‍വ ഷെറിന്‍(13) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. വീട്ടില്‍ ബന്ധുവായ കുട്ടിയോടൊപ്പം കളിക്കുകയായിരുന്നു നസ്‍വ ഷെറിന്‍ . അതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാളക്കുളം കെഎച്ച്‌എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

error: Content is protected !!