കളക്ട്രേറ്റ് പടിക്കൽ നടക്കുന്ന നഴ്സ്മാരുടെ സമരത്തിന് മുൻപിലുടെ മന്ത്രി തുറന്ന വാഹനത്തിൽ കടന്നു പോയി; കൂകി വിളിച്ച് സമരക്കാർ

കോഴിക്കോട്: ഉദ്ഘാടനത്തിനായി തുറന്ന വാഹനത്തിൽ പോകുന്നതിനിടെ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൂവൽ.

കളക്ട്രറ്റിന് മുൻപിൽ സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരാണ് മന്ത്രിയെ കൂകി വിളിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

മന്ത്രിയുടെ റോഡ് ഷോ കടന്നു പോകുന്നതിനിടെയാണ് കളക്ടറേറ്റിന് മുന്നിൽ സമരം ചെയ്യുകയായിരുന്ന നഴ്‌സുമാർ മന്ത്രിയെ കൂവിവിളിക്കുകയായിരുന്നു. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ഉദ്ഘാടനത്തിനായാണ് മന്ത്രി ന​ഗരത്തിലെത്തിയത്.

error: Content is protected !!