ഭാര്യയെ തലക്കടിച്ച്‌ കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

Web Desk

ഉറങ്ങിക്കിടന്ന ഭാര്യയെ തലക്കടിച്ച്‌ കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ജാേസഫ് മാത്യു (62 ) ഭാര്യ സെലിന്‍ (59) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ജോസഫ് മാത്യുവിന്‍റെ മൃതദേഹത്തിന് ഒരു ദിവസം പഴക്കമാണ് ഉള്ളത്.

സെലിന്‍ കിടപ്പ് മുറിയിലെ ബെഡില്‍ മലര്‍ന്നാണ് കിടക്കുന്നത്. തലക്ക് മാരകമായ മുറിവ് ഉണ്ട്. കട്ടിലിനോട് ചേര്‍ന്ന് ചുറ്റികയും കമ്പിപ്പാരയും കിടപ്പുണ്ട്. താെട്ടടുത്ത മുറിയിലാണ് ജോസഫ് മാത്യു തൂങ്ങി മരിച്ചത്. വീട്ടില്‍ നിന്നും ആളനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച വൈകിട്ട് 3 മണിക്കാണ് സംഭവം പുറം ലോക മറിയുന്നത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു.

6 മാസം മുന്‍പ് അമിതമായി ഗുളിക കഴിച്ച്‌ ജാേസഫ് ജീവനാെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരമില്ലെന്നും പൊലീസ് പറഞ്ഞു. വീടുകളില്‍ നിന്നും മലഞ്ചരക്ക് വസ്തുക്കള്‍ വാങ്ങി വില്‍പ്പന നടത്തുന്ന തൊഴിലാണ് ചെയ്തിരുന്നത്. ഇരുവരും ഒറ്റക്കാണ് താമസം. മുണ്ടക്കയത്ത് നിന്നും 25 വര്‍ഷം മുന്‍പാണ് ഇവര്‍ ആനകുളത്ത് എത്തിയത്. മൂന്നാര്‍ ഡിവൈ.എസ്.പി. എ.ആര്‍. മനോജ്, മൂന്നാര്‍ സി.ഐ. മനേഷ് പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്നും മാറ്റിയിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടി ബുധനാഴ്ച പൂര്‍ത്തിയാക്കിയ ശേഷമാണ് പോസ്റ്റുമോര്‍ട്ടത്തിന് മാറ്റുകയുള്ളു.

error: Content is protected !!