പട്ടിയെയും 7 കുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ചു

Web Desk

പട്ടിയെയും 7 കുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ പട്ടിക്കുഞ്ഞുങ്ങള്‍ ചത്തു.പരിക്കേറ്റ തള്ളപ്പട്ടിയെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് ചികിത്സ ഉറപ്പാക്കി. പറവൂര്‍ മാഞ്ഞാലിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പട്ടിക്കുഞ്ഞുങ്ങളെയാണ് ജീവനോടെ തീയിട്ടത്. രണ്ട് സ്ത്രീകളാണ് ഇത് ചെയ്തതെന്നാണ് പ്രാഥമികവിവരം. ഇതിന്റെ ചില വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.പൊള്ളലേറ്റ തള്ളപ്പട്ടി തീയില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പട്ടിയെ കണ്ട മറ്റൊരു സ്ത്രീ ദയ എന്ന മൃഗസംരക്ഷണ സംഘടനയെ വിവരമറിയച്ചതോടെ ഇവര്‍ പട്ടിയെ മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനാണ് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ തീരുമാനം.

error: Content is protected !!