സ്‌കൂളില്‍ പോയ കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞു വീണു; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Web Desk

സ്‌കൂളില്‍ പോകുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞു വീണു. രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് വടകര പുതിയാപ്പിലാണ് അപകടം. പത്താംക്ലാസ് വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്. കാറ്റില്‍ തെങ്ങ് ഒടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാലുപേരാണ് ഉണ്ടായിരുന്നത്. രണ്ടു കുട്ടികൾക്ക് കാര്യമായ പരിക്കില്ല.

error: Content is protected !!