
Web Desk
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കൊച്ചിയിൽ ചേരുന്നു. ഇന്നു രാവിലെ 11.30ന് വൈറ്റില എസ് പി യോഗം സെൻ്റിനറി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കൊച്ചി മേയർ എം. അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും. നാളെയാണ് പ്രതിനിധി സമ്മേളനം.രാവിലെ 9.30 മുതൽ പ്രതിനിധി സമ്മേളനം ചേരും.