ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു

Web Desk

തൃശ്ശൂര്‍ കോലഴി പൂവണിയില്‍ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാർ യാത്രക്കാരനായ ചെര്‍പ്പുളശ്ശേരി സ്വദേശി ഫക്രുദീൻ അത്ഭുതകരമായി രക്ഷപ്പെട്ടു.കാറിന്റെ ബോണറ്റിൽ നിന്നാണ് തീ പടര്‍ന്നത്. തൃശൂരിൽ നിന്ന് ചെർപ്പുളശ്ശേരിക്ക് പോകുന്നതിനിടെ പൂവണിയില്‍ വെച്ചാണ് വോക്സ് വാഗൺ കാർ കത്തിനശിച്ചത്. തൃശൂരില്‍ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.നാട്ടുകാരും വിയ്യൂർ പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

error: Content is protected !!