കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 76 കാരന് അപൂർവ്വ ശസ്ത്രക്രിയ നടത്തി

Local News

കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 76 കാരന് അപൂർവ്വ ശസ്ത്രക്രിയ നടത്തി.
ആറ് മാസത്തോളമായ് വയറ്റിൽ വേദനയും, മുഴയുമായ് വന്ന 76 കാരനാണ് ശസ്ത്രക്രിയ നടത്തിയത്.
അഡ്രിനാൽ ഗ്രന്ധിയെ ബാധിക്കുന്ന ട്യൂമറാണന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. അങ്ങേയറ്റം അപകട സാധ്യതയുള്ളതും, അതിസങ്കീർണവും വളരെ ചിലവ് വരുന്നതുമായ ശസ്ത്രക്രിയ അഞ്ച് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ KASP പദ്ധതി യിലൂടെ സൗജന്യമായ് ചെയ്യുകയായിരുന്നു. Dr. പൗലോസ് ചാലി, Dr. ഇടിക്കുള വർഗ്ഗീസ്, എന്നിവരുടെ നേതൃത്വത്തിൽ ലാപ്രസ്കോപി ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. Dr. സണ്ണി അലക്സ്, Dr. വിനോദ് കൃഷ്ണൻ,Dr.ദാബർ പരീദ്,Dr. സഫ കുഞ്ഞിൻഎന്നിവർ അനസ്തേഷ്യക്ക് നേതൃത്വo നൽകി

error: Content is protected !!