താമരശ്ശേരിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരുക്ക്.

NEWSDESK

താമരശ്ശേരി: താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ വെഴുപ്പൂർ സ്കൂളിന് സമീപം ലോറികൾ കൂട്ടിയിടിച്ചു, രാത്രി 11.30 ഓടെയായിരുന്നു അപകടം. നിലമ്പൂരിൽ നിന്നും മാറ്റ്റസ് കയറ്റി താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും, താമരശ്ശേരി ഭാഗത്ത് നിന്നും ചിരട്ട കയറ്റി തമഴ് നാട്ടിലേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

ലോറിയുടെ ചിരട്ടകയറ്റിയ ഭാഗത്ത് ആയിരുന്നു എതിരെ വന്ന ലോറിയുടെ ഇടി.ഇതോടെ ചിരട്ട റോഡിൽ ചിതറി ഗതാഗതം തടസ്സപ്പെട്ടു.അപകടത്തിൽ ലോറി ഡ്രൈവറായ നിലമ്പൂർ സ്വദേശി റഹീമിന് പരുക്കേറ്റു. പരുക്ക് സാരമുള്ളതല്ല. താമരശ്ശേരി എസ് ഐ ബാബുരാജിന്റെ നേതൃത്വത്തിൽ പോലീസും, ബ്രദേഴ്സ് കുടുക്കിൽ
ഉമ്മരം സന്നദ്ധ സേനാ പ്രവർത്തകരും, നാട്ടുകാരും ചേർന്ന് റോഡിൽ നിന്നും ചിരട്ടകളും, ചിതറിക്കിടന്ന ചില്ലു കശണങ്ങളും നീക്കം ചെയ്തു. ഏറെ നേരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

error: Content is protected !!