താമരശ്ശേരി കോടതിക്ക് മുന്നിൽകൂട്ടത്തല്ല്; മുക്കം ചെറുവാടി സ്വദേശിനിയായ പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകി പുറത്തിറങ്ങിയപ്പോഴാണ് കാമുകൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കയ്യാങ്കളി നടന്നത്

താമരശ്ശേരി:മുക്കം ചെറുവാടിയിൽ നിന്നും കാണാതായ പെൺകുട്ടിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകി പുറത്തിറങ്ങിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ കോടതിക്ക് മുൻവശം സംസ്ഥാന പാതയിൽ പരസ്പരം ഏറ്റുമുട്ടിയത്.

മുക്കം ചെറുവാടി സ്വദേശിനിയായ പെൺകുട്ടിയെ കഴിഞ്ഞ നാലാം തിയ്യതി ശനിയാഴ്ച രാത്രി 9.30 മുതൽ കാണ്മനില്ല എന്നു കാണിച്ച് ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് ഇന്നു രാവിലെ പെൺകുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.തുടർന്ന് നടപടികൾ പൂർത്തീകരിച്ച് പെൺകുട്ടിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.

പെൺകുട്ടിയുടെ ഇഷ്ടപ്രകാരം പോകാൻ കോടതി അനുമതി നൽകി.എന്നാൽ ഇത്തരത്തിൽ പോകേണ്ടയെന്നും നല്ല രൂപത്തിൽ നിക്കാഹ് നടത്തി തരാമെന്നും, ഇപ്പോൾ ഞങ്ങൾക്കൊപ്പം വരണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുകയും കാറിനടുത്തേക്ക് കൊണ്ടു പോകുകയും ചെയ്തു.ഈ അവസരത്തിൽ കാമുകനായ ഷാമിൽ അക്രമാശക്തനായി ഓടി അടുക്കുകയും പെൺകുട്ടിയുടെ ബന്ധുക്കളെ മർദ്ദിക്കുകയുമായിരുന്നു.കാമുകൻ്റെ സുഹൃത്തുക്കൾ മരക്കമ്പുകളുമായാണ് എത്തിയിരുന്നത്.ഇതോടെ റോഡിൽ കൂട്ടത്തല്ലായി.സംഘർഷത്തിനിടെ കാമുകൻ്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ തങ്ങളുടെ കാറിൽ കയറ്റി സ്ഥലം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!