മോട്ടോർ കോൺഫെഡറേഷൻ സിഐടിയു താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി

താമരശ്ശേരി:പെട്രോൾ,ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, കേന്ദ്ര ട്രാൻസ്പോർട്ട് ഭേദഗതിയും, ലേബർ കോഡും റദ് ചെയ്യുക, ഓട്ടോ – ടാക്സി ചാർജ് പുതുക്കി നിശ്ചയിക്കുക, മോട്ടോർ വ്യവസായത്തെ സംരക്ഷിക്കുക തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ച് മോട്ടോർ കോൺഫെഡറേഷൻസിഐടിയു താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.

ധർണ്ണസിഐടിയു ഏരിയാപ്രസിഡൻ്റ്N K സുരേഷ് ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി TC വാസു, അഭിവാദ്യം ചെയ്ത് സംസാരിച്ചു. ടി വിനോദ് കുമാർ അദ്ധ്യക്ഷം വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!