
newsdesk
താമരശ്ശേരി : കോഴി മാലിന്യ സംസ്ക്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായി
കളക്ടൾ സമർപ്പിച്ച റിപ്പോർട്ട് പുറത്ത്.കമ്പനി പ്രവർത്തിക്കുന്നത് തോട്ടഭൂമിയിലാണെന്ന് റിപ്പോർട്ടിലുണ്ടായിട്ടും, അന്തിമവിധി നീട്ടിക്കൊണ്ടുപോകുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രധാന വിവരങ്ങൾ
തോട്ടഭൂമി നിയമലംഘനം: ഡെപ്യൂട്ടി കളക്ടറുടെ റിപ്പോർട്ട് പ്രകാരം കമ്പനി സ്ഥിതിചെയ്യുന്നത് തോട്ടഭൂമിയിലാണ്. നിയമപരമായ പരിശോധനയും റിപ്പോർട്ട് സമർപ്പിക്കലും കൃത്യസമയത്ത് പൂർത്തിയാക്കിയാൽ കമ്പനി പൂട്ടിപ്പിക്കാം.
സർക്കാരിന്റെ വീഴ്ച:
കോടതിയിൽ സമയബന്ധിതമായി രേഖകൾ സമർപ്പിക്കാതെ സമയം നീട്ടി വാങ്ങുന്നത് വഴി കമ്പനിക്ക് അനുകൂലമായ നിലപാടാണ് ഉദ്യോഗസ്ഥരും സർക്കാരും സ്വീകരിക്കുന്നത്.
എം.എൽ.എമാരുടെ ഇടപെടൽ അനിവാര്യം:
പ്രദേശത്തെ എം.എൽ.എമാരും ജനപ്രതിനിധികളും സർക്കാരിൽ ശക്തമായി സമ്മർദ്ദം ചെലുത്തിയാൽ കോടതി നടപടികൾ വേഗത്തിലാക്കി കമ്പനി ഉടനടി അടച്ചുപൂട്ടിക്കാൻ സാധിക്കും.
റിപ്പോർട്ടുകൾ അനുകൂലമായിട്ടും നടപടിയെടുക്കാതെ വൈകിപ്പിക്കുന്നത് ദുരിതത്തിലായ ജനങ്ങളോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് നാട്ടൊരുമ പൗരാവകാശ സമിതി കുറ്റപ്പെടുത്തി.