
newsdesk
താമരശ്ശേരി ലഹരി മാഫിയാ അക്രമത്തിൽ മുഖ്യപ്രതിയും, സ്ഥലമുടമയുമായ അയ്യൂബിനെ പോലീസ് പിടികൂടി. കുടുക്കിൽ ഉമ്മരത്ത് വെച്ചാണ് പിടികൂടിയത്.
വീട്ടിൽ പരിശോധനക്ക് എത്തിയ പോലീസിനു നേരെ കത്തി വീശി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിവിടെ മതിൽ ചാടിയ അയ്യൂബിൻ്റെ കാലിന് പരുക്കേറ്റു. തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു ഇതോടെ പിടിയിൽ ആയവരുടെ എണ്ണം 5 ആയി