
WebDesk
തിരുവല്ല വള്ളംകുളം ദേവീക്ഷേത്രം ഉത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതോടെ, ബലികുടീരങ്ങളേ എന്ന ഗാനം കൂടി പാടണമെന്ന് ആവശ്യപ്പെട്ട് ബഹളം. ആലപ്പുഴ ക്ലാപ്സ് ഗാനമേള ട്രൂപ്പിന്റെ പരിപാടിക്കിടയായിരുന്നു ബഹളമുണ്ടായത്. പ്രതിഷേധക്കാർ സ്റ്റേജിലെ കർട്ടൻ വലിച്ചുകീറുകയും ചെയ്തു. തിരുവല്ല പൊലീസ് നോക്കി നിൽക്കുമ്പോഴായിരുന്നു പ്രതിഷേധം.